Health minister directs DGP to take case against jacob vadakkanchery
എലിപ്പനിയെ പ്രതിരോധിക്കാന്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും ശാസ്ത്രീയമായ മാര്‍ഗ്ഗം ആണ് ഡോക്‌സിസൈക്ലിന്‍ മരുന്നിന്റെ ഉപയോഗം. ഇതിനെതിരെയാണ് കഴിഞ്ഞ ദിവസം ജേക്കബ് വടക്കഞ്ചേരി രംഗത്ത് വന്നത്.സംസ്ഥാനം എലിപ്പനി പ്രതിരോധത്തിന് വേണ്ടി അഹോരാത്രം ശ്രമിക്കുമ്പോള്‍ അതിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസ് എടുക്കണം എന്നാണ് ആരോഗ്യ മന്ത്രി ഡിജിപിയ്ക്ക് കത്ത് നല്‍കിയിട്ടുള്ളത്. ഇക്കാര്യം മന്ത്രി ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
#DGP